ഉപയോക്താക്കൾക്കായി പ്രത്യേക ഫീസുകൾ സജ്ജമാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഫോളോയിംഗ്, ഫേവറേറ്റ്സ് ഫീഡുകൾക്ക് ഒപ്പമാകും മെറ്റ വേരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് എത്തുക. വേരിഫൈഡ് അക്കൗണ്ടുകൾക്ക് വേണ്ടിയാണ് പുതിയ നീക്കം. പണം നൽകി ഇൻസ്റ്റഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപയോക്താക്കളുടെയും ബ്രാൻഡുകളുടെയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് പുതിയ പരീക്ഷണം.
നിലവിൽ ഫോളോയിംഗ്, ഫേവറേറ്റ്സ് ഫീഡുകൾക്ക് ഒപ്പമാകും പുതിയ ഫീഡ് എത്തുക. എന്നാൽ ഫീച്ചർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ബ്രാൻഡുകളുടെയും ക്രിയേറ്റർമാരുടെയും ഒരു പ്രത്യേക വിഭാഗമായി വേർതിരിച്ചു കാണുന്നതിന് ഇതുവഴി ഉപയോക്താക്കൾക്കാകും.
ഫേസ്ബുക്ക് വെബ്ബ് ഉപയോക്താക്കളുടെ മെറ്റ വേരിഫൈഡ് പ്രതിമാസ നിരക്ക് 599 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: