അടുത്ത രാമനവമിക്ക് അയോധ്യ ക്ഷേത്രത്തില്‍ നിന്നുയരുന്ന മന്ത്രങ്ങള്‍ ലോകത്തിന് ആനന്ദം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത രാമനവമി ആകുമ്പോഴേക്കും രാമക്ഷേത്രം ഉയര്‍ന്നു കഴിഞ്ഞിരിക്കും എന്ന പരോക്ഷ സൂചന കൂടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
#WATCH | PM Modi says "We are fortunate enough to witness the construction of Ram Temple and on the next Ramnavami in Ayodhya, every note echoing in Ramlala's temple will bring joy to the world. 'Bhagwan Ram ki janmabhoomi par ban raha bhavya mandir, sadiyo ki prateeksha ke baad… pic.twitter.com/YzFj9CJDcf
— ANI (@ANI) October 24, 2023
വിജയദശമിയോട് അനുബന്ധിച്ച് ദല്‍ഹിയിലെ ദ്വാരകയിലെ രാം ലീല മൈതാനത്തില്‍ നടന്ന രാവണ ദഹനച്ചടങ്ങില് പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. രാമക്ഷേത്ര നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഇന്ത്യക്കാരാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.
सियावर रामचंद्र की जय!
आप सभी को विजयादशमी की हार्दिक शुभकामनाएं। pic.twitter.com/0A6kEUHtKS
— BJP (@BJP4India) October 24, 2023
നൂറ്റാണ്ടുകളായുള്ള ഇന്ത്യക്കാരുടെ സഹനത്തിന്റെ വിജയം കൂടിയാണ് അയോധ്യയിലെ രാമക്ഷേത്രം.. ശ്രീരാമന്റെ ജന്മസ്ഥലത്ത് ഒരു ഗംഭീരക്ഷേത്രം പണിയാന്‍ സാധിച്ചു.- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: