തൃശൂര്‍: ഫോര്‍ബസ് തയ്യാറാക്കിയ ഒമാനിലെ ധനികരുടെ പട്ടികയില്‍ പി.എന്‍.സി. മേനോന്‍ (ശോഭ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ പട്ടികയില്‍ സ്ഥാനംപിടിച്ച ഇന്ത്യന്‍ വംശജനായ ഏക ഒമാന്‍ പൗരനാണ് മേനോന്‍. ധനസമ്പാദനത്തിലെ മികവിനോടൊപ്പം പുതിയ സംരംഭകര്‍ക്ക് ഒരു വഴികാട്ടി എന്ന നിലയ്‌ക്കും ലോകത്തെ സ്വാധീനിക്കാന്‍ മേനോന് കഴിഞ്ഞതായി ഫോര്‍ബ്സ് വിലയിരുത്തി.
തന്റെ 50 ശതമാനം സ്വത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള മേനോന്‍, സമൂഹത്തില്‍ നിന്ന് നേടിയത് സമൂഹത്തിലേക്ക് തന്നെ തിരിച്ചുകൊടുക്കണമെന്ന അഭിപ്രായക്കാരനാണ്. റിയല്‍ എസ്റ്റേറ്റിലെ ബാക്വാഡ് ഇന്റഗ്രേഷന് പഠനവിഷയമായി ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍ തെരഞ്ഞെടുത്തത് ശോഭയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക