ലണ്ടന്‍: പാലസ്തീന് അനുകൂല പ്രകടനങ്ങളില്‍ ഇനി ജിഹാദി മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ കര്‍ശന നിര്‍ദേശം. കഴിഞ്ഞദിവസം ബര്‍മിങ്ങ്ഹാം, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ, പാലസ്തീന് അനുകൂല പ്രകടനങ്ങളില്‍ ജിഹാദി മുദ്രവാക്യങ്ങളും ഹമാസ് അനുകൂല മുദ്രാവാക്യങ്ങളും മുഴങ്ങിയ സാഹചര്യത്തിലാണ് സുനാകിന്റെ നിര്‍ദേശം.
ജൂത സമുദായത്തിനെതിരായ ജിഹാദി മുദ്രാവാക്യങ്ങള്‍, ജൂത സമൂഹത്തിനും ബ്രിട്ടന്റെ ജനാധിപത്യമൂല്യങ്ങള്‍ക്കും ഭീഷണിയാണ്. ഈ ആഴ്ച നമ്മുടെ തെരുവുകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ മുഴങ്ങിയത് നാം കേട്ടു. ഇത് രാജ്യം ഇനി സഹിക്കില്ല. ഇത്തരം ഭീകരര്‍ക്ക് എതിരെ പോലീസ് കര്‍ശന നടപടി എടുക്കണം. പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അതിനിടെ നിരവധി സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായതായും വിദ്വേഷ പ്രസംഗങ്ങളുയര്ന്നതായും പോലീസും അറിയിച്ചു. പ്രകടനങ്ങള്‍ക്കിടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഹിസ്ബ് ഉദ് തഹ്റീര്‍ പ്രതിഷേധത്തില്‍, ചിലര്‍ ജിഹാദ്, ജിഹാദ് എന്ന് വിളിക്കുന്നതിന്റെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചു. ആ വാക്കുകള്‍ക്ക് പല അര്ഥമുണ്ടാവാം. പക്ഷെ ജനങ്ങള്‍ അത് ഭീകരതയായിട്ടാണ് കാണുന്നത്. പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ലണ്ടനില്‍ നടന്ന പ്രകടനങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: