Categories: Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോര്‍

ഡികോക്കിന്റെ സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകര്‍ന്നത്.

Published by

മുംബയ് : ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ മികച്ച ബാറ്റിംഗ്. 50 ഓവറില്‍ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എടുത്തു.

ഡികോക്കിന്റെ സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്ത് പകര്‍ന്നത്.ഡി കോക്ക് 140 പന്തില്‍ നിന്ന് 174 റണ്‍സെടുത്തു. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. ഏഴ് സിക്‌സും 15 ഫോറുമാണ് ഡി കോക്ക് അടിച്ചു കൂട്ടിയത്.

ക്യാപ്റ്റന്‍ മക്രം 69 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്തു. ഏഴ് ബൗണ്ടറികള്‍ ഇന്നിംഗ്‌സിലുണ്ട്. ക്ലാസനും ഡി കോക്കും ഒരുമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്.

ഷാകിബിന്റെ ഒരു ഓവറില്‍ ഡിക്കോക്ക് 22 റണ്‍സ് അടിച്ചു കൂട്ടി. ക്ലാസന്‍ 49 പന്തില്‍ 90 റണ്‍സാണ് ആകെ എടുത്തത്. ഇന്നിംഗസില്‍ 8 സിക്‌സും 2 ഫോറും ഉണ്ടായിരുന്നു. മില്ലര്‍ 15 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്തു.അവസാന 10 ഓവറില്‍ ദക്ഷിണാഫ്രിക്ക 144 റണ്‍സ് ആണ് അടിച്ചുകൂട്ടി.

ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by