തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ജനങ്ങള്‍ നെഞ്ചേറ്റുന്നു എന്ന മറുപടിയുമായി ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. എന്‍ഡിഎയുടെ പുതിയ രാഷ്‌ട്രീയ പദ്ധതികള്‍ വിശദീകരിക്കാന്‍ ചൊവ്വാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ. കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്.
“ഞങ്ങള്‍ സുരേഷ് ഗോപി തൃശൂരിലെ സ്ഥാനാര‍്ത്ഥിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തെ കൂടുതല്‍ സമയം തൃശൂരില്‍ കാണുന്ന സമയത്ത് മാധ്യമങ്ങള്‍ അങ്ങിനെ പ്രചരിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ജനങ്ങള്‍ പൊതുവേ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചിട്ടുണ്ട്. “- കൃഷ്ണദാസ് പറഞ്ഞു.
“അദ്ദേഹത്തിന്റെ യാത്രകളില്‍, അദ്ദേഹത്തിന്റെ പരിപാടികളില്‍ പതിനായിരങ്ങളാണ് അണിനിരക്കുന്നത്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ജനങ്ങള്‍ നെഞ്ചേറ്റുന്നു എന്നാണ് അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും കാണുന്ന ജനപങ്കാളിത്തത്തില്‍ നിന്നും മനസ്സിലാകുന്നത്. എന്തായാലും ജനവികാരമാണല്ലോ ഒരു പാര്‍ട്ടിയുടെ തീരുമാനത്തിന് ആധാരമായി നിലകൊള്ളുന്നത്.” – കൃഷ്ണദാസ് വിശദമാക്കി.
എന്‍ഡിഎ കേരളത്തില്‍ ഇക്കുറി വലിയ മുന്നേറ്റമാണ് നടത്താന്‍ പോകുന്നതെന്ന് 2024ലെ ലോക് സഭാ തെരഞ്ഞെുപ്പിനോട് അനുബന്ധിച്ചുള്ള പദ്ധതികള്‍ വിശദീകരിക്കവേ കൃഷ്ണദാസ് പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: