നാഗ്പൂര്‍: അതിര്‍ത്തി സുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതിക ആരോഗ്യം എന്നിവ പരിഗണിച്ച് ഹിമാലയന്‍ മേഖലയെ ഒറ്റ ഘടകമായി പരിഗണിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
ഈ പ്രദേശം ഭൂഗര്‍ഭശാസ്ത്രത്തിന്റെ ദൃഷ്ടിയില്, പുതിയതും വീണ്ടുംവീണ്ടും നവീകരിക്കുന്നതും അതുകൊണ്ടുതന്നെ അസ്ഥിരവുമാണ്. ഭൂമിയുടെ സവിശേഷതയോ ജലസ്രോതസുകള്‍, ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയ പ്രത്യേകതകളോ പരിഗണിക്കാതെയാണ് ഇവിടെ ഏകപക്ഷീയമായ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഇതിന്റെ ഫലമായാണ് ഹിമാലയന്‍ മേഖലയും അതുവഴി രാജ്യം മുഴുവനും പ്രതിസന്ധിയുടെ വക്കിലായത്.
കിഴക്ക്, തെക്കുകിഴക്കന്‍ രാജ്യങ്ങളിലെല്ലാം ജലം നല്‍കുന്നത് ഈ മേഖലയാണ്. ഇതേ മേഖലയിലാണ് ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി ചൈനയുടെ മുട്ട് നമ്മള് കേള്‍ക്കുന്നത്. അതുകൊണ്ട് ഈ പ്രദേശത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നാഗ്പൂരിലെ വിജയദശമി പ്രഭാഷണത്തില്‍ മോഹന്‍ ഭാഗവത്.
ചൂണ്ടിക്കാട്ടി.
സമാജത്തിന്റെയാകെ പെരുമാറ്റത്തിലും സംസാരത്തിലും ദേശത്തോടുള്ള മമതാ ഭാവം നിറയണം. ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി ഭേദഭാവം ഇനിയും എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് സമ്പൂര്‍ണമായും അവസാനിപ്പിക്കണം.
്ഐക്യത്തിന്റെ ഈ ഭാവത്തെ തകര്‍ക്കാനാണ് രാഷ്ട്രവിരുദ്ധ ശക്തികള്‍ ടൂള്‍കിറ്റുകള്‍ സൃഷ്ടിക്കുന്നത്. അവര്‍ ചെറിയ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടും. ഭയം വളര്‍ത്തും. അസത്യങ്ങള്‍ പ്രചരിപ്പിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സമാജത്തിന്റെ ഒരുമ ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം മരണക്കളികളില്‍പെടാതെ ഒഴിഞ്ഞുനില്ക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: