കോഴിക്കോട്: ഡ്യൂട്ടിയ്‌ക്കിടെ സ്റ്റേഷനിൽ നിന്നും കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാതിരിപ്പറ്റ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലമാണ് സീനിയർ സിപിഒ ആയ സുധീർ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ഇവർ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സുധീഷിനെ കാണാതായത്. ഡ്യൂട്ടിയ്‌ക്കിടെ പുറത്തു പോയ സുധീഷ് ഏറെ വൈകിയും സ്റ്റേഷനിൽ എത്തിയില്ല. ഇതേ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടു എങ്കിലും ഫലം കണ്ടില്ല. ഇതോടെ നഗരത്തിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു. വൈകീട്ടോടെ ടിബി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെടുത്തത്. തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.
രാത്രിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിമൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇതിനിടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിരുന്നു. ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നയാളാണ് സുധീഷ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്നും സുധീഷിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം.
സ്റ്റേഷനിൽ നിന്നും ഇറങ്ങിപോയി ഏറെ നേരം കഴിഞ്ഞിട്ടും സുധീർ എവിടെയാണെന്ന് അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: