Categories: Kerala

ഇന്ന് വിദ്യാരംഭം: അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ, ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ തിരക്ക്

Published by

തിരുവനന്തപുരം: നവരാത്രിയുടെ അവസാന ദിവസമായ വിജയദശമിദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. ആയിരക്കണക്കിന് കുട്ടികളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും അറിവിന്റെ ആദ്യാക്ഷരം നുകരാനായി എത്തുന്നത്. പുലർച്ചെ തന്നെ പല സ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകൾക്കായി ആയിരക്കണക്കിനാളുകളാണ് എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ കൂടാതെ നൃത്തം, സംഗീതം, മറ്റു കലകൾ എന്നിവയിലും വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നതാണ്.

വിജയദശമി ദിനമായ ഇന്ന് പുതിയ ഏതൊരു പഠനവും ആരംഭിക്കുന്നതിന് പ്രത്യേകം മുഹൂർത്തം നോക്കേണ്ടതില്ല എന്നുള്ളതിനാൽ വിവിധ കലകളിൽ അദ്ധ്യയനം കുറിക്കുന്നവർ വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നതാണ്. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാലിനും തുഞ്ചൻ പറമ്പിൽ 4.30 മുതലും വിദ്യാരംഭം തുടങ്ങി. സംസ്കാരിക-സാഹിത്യരംഗത്തെ പ്രമുഖരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by