തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യം ഒരു തുടക്കം മാത്രമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ്.
2035ല്‍ ബഹിരാകാശത്ത് സ്‌പെയ്‌സ് സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. മനുഷ്യന് അവിടെ പോയി സ്‌പെയ്‌സ് സ്‌റ്റേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശേഷിയുണ്ടാക്കണം. ഒരു ഇന്ത്യന്‍ സ്‌പേസ് സ്‌റ്റേഷന്‍ ബഹിരാകാശത്ത് ഉണ്ടാക്കാന്‍ കഴിയണമെന്നാണ് പ്രതീക്ഷയെന്നും എസ് സോമനാഥ് പറഞ്ഞു.
ബഹിരാകാശ യാത്രയ്‌ക്കിടെ എന്തെങ്കിലും ആപത്തുണ്ടായല്‍ യാത്രികരെ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള ടെസ്റ്റ് അബോര്‍ട്ട് മിഷന്‍ 1 (ടിവി ഡി1) വെഹിക്കളാണ് വിക്ഷേപിച്ചത്. ഇനി ഇത്തരത്തിലുള്ള നാല് പരീക്ഷണങ്ങളുണ്ട്. വലിയൊരു ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. വിക്ഷേപണം വളരെ വിജയകരമായിരുന്നു. സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി കഴിഞ്ഞു. ആളില്ലാത്ത പരീക്ഷണത്തില്‍ അത് ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു.
ബഹിരാകാശ ദൗത്യങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സോമനാഥ് ഊന്നിപ്പറഞ്ഞു. ഇതില്‍ സംശയമില്ല, എന്നാല്‍ അതിന് യോജിച്ചവരെ കണ്ടെത്തേണ്ടതുണ്ട്. അത് എയര്‍ഫോഴ്‌സിനെ പറയാനാകൂ. നിലവില്‍, പ്രഥമ പരിഗണന വനിതാ പൈലറ്റുമാര്‍ക്കാണെന്ന് , എസ്. സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക