ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ വിതരണ രീതിയിൽ പരിഷ്‌കരണവുമായി സംസ്ഥാന സർക്കാർ. രണ്ട് ഘട്ടമായി ഇനി വിവിധ വിഭാഗങ്ങൾക്ക് റേഷൻ നൽകും. മുൻഗണനാവിഭാഗം കാർഡ് ഉടമകൾക്ക് എല്ലാ മാസം 15-ന് മുമ്പും പൊതുവിഭാഗത്തിന് 15-ന് ശേഷവുമായിരിക്കും വിതരണം നടക്കുക. ഇ-പോസ് യന്ത്രത്തിന് ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും മാസാവസാനമുള്ള തിരക്ക് കുറയ്‌ക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.
നിലവിൽ മാസത്തിൽ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ രീതി പ്രാബല്യത്തിൽ വരുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. 15-ന് മുമ്പ് റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻപിഐ റേഷൻ കാർഡുകൾ നിലിവിലുണ്ട്. ഇവരുടെ റേഷൻ വിതരണ രീതി വ്യക്തമാക്കാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: