എക്‌സിൽ പുതിയതായി രണ്ട് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബേസിക്, പ്ലസ് പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബേസിക് പ്ലാനുകൾക്ക് നിലവിലുള്ള പ്ലാനിലേക്കാൾ വരിസംഖ്യ കുറവാണെന്നും പ്ലസ് പ്ലാനുകൾക്ക് വരിസംഖ്യ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് എല്ലാ ഫീച്ചറുകളും പരസ്യരഹിതമായി ആസ്വദിക്കാനാകുമെന്നും മസ്‌ക് പറഞ്ഞു.
എന്നാൽ ഈ പ്ലാനുകൾ എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നോ വരിസംഖ്യയെക്കുറിച്ചോ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിൽ രാജ്യത്ത് ഡെസ്‌ക് ടോപ്പ് ആപ്പിനുള്ള പ്രീമിയം വാർഷിക പ്ലാനുകൾക്ക് 6,800 രൂപയും പ്രതിമാസ പ്ലാനിന് 650 രൂപയുമാണ് നിരക്ക്. മൊബൈൽ ആപ്പിന് വാർഷിക പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് 9,400 രൂപയും പ്രതിമാസം 900 രൂപയുമാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: