കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. പേരാവൂർ വെള്ളർവള്ളിയിലാണ് സംഭവം. മിന്നലിൽ വീട് ഭാഗികാമായി തകർന്നു. വീട്ടിൽ കുടുംബശ്രി യോഗം നടക്കവെയായിരുന്നു അപകടം.
അപകടത്തിൽ വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: