ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ന്റെ പത്താം സീസണില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ചെന്നൈയിന് എഫ്സിയും ഹൈദരാബാദ് എഫ്സിയും നേര്‍ക്കുനേര്‍ പോരാടും. രാത്രി എട്ടിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് മുന്‍ ചാമ്പ്യന്മാരും ഇറങ്ങുന്നത് സീസണിലെ ആദ്യ ജയം തേടിയാണ്. സീസണ് ഇതുവരെ എത്തിനില്ക്കുമ്പോള് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്ക്കുന്ന രണ്ട് ടീമുകളാണ് ഹൈദരാബാദും ചെന്നൈയിനും.
ഹൈദരാബാദ് രണ്ട് കളികളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അവ രണ്ടും പരാജയപ്പെട്ടു. ഈസ്റ്റ് ബംഗാൡനോട് 2-1ന് പരാജയപ്പെട്ട ടീം ജംഷെഡ്പുര്‍ എഫ്സിയോടും തോറ്റു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി.
സീസണില്‍ മൂന്ന് കളികളിലാണ് ചെന്നൈയിന് എഫ്സി ഇതുവരെ കളിച്ചത് ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ്. മൂന്നാം മത്സരത്തില്‍ മോഹന്‍ ബഗാനോട് തോറ്റത് 3-1ന്.
2022ല്‍ അവസാനിച്ച ഐഎസ്എല്‍ എട്ടാം സീസണില്‍ ഹൈദരാബാദ് കിരീടമുയര്‍ത്തുമ്പോള്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു എതിരാളികള്‍. കഴിഞ്ഞ സീസണില്‍ പ്രാഥമിക റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായണ് ഹൈദരാബാദ് സെമി ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: