അഹമ്മദാബാദ്: ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം 10 പേര് മരിച്ചു. 24 മണിക്കൂറിനിടെയാണ് പത്തുപേര്‍ ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരില്‍ ബറോഡ ദാഭോയിലെ പതിമുന്നുകാരനും കപദ്വഞ്ച് ഖേദ ജില്ലയില്‍ പതിനേഴുകാരനും ഉള്‍പ്പെടുന്നു. ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കൗമാരക്കാരന് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേ രീതിയിലുള്ള സംഭവങ്ങള്‍ മുന്‍ ദിവസങ്ങളില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
നവരാത്രിയുടെ ആദ്യത്തെ ആറു ദിവസങ്ങളില്‍ 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് 521 ഫോണ്‍ കാളുകളും ശ്വാസതടസം സംബന്ധിച്ച് 609 കാളുകളുമാണ് ലഭിച്ചത്. ഗര്‍ബ നൃത്താഘോഷം നടക്കുന്ന വൈകുന്നേരം ആറുമുതല്‍ രാത്രി രണ്ടുവരെയുള്ള സമയത്താണ് ആംബുലന്‍സ് സര്‍വ്വീസിന് ഫോണ്‍ കാളുകളെത്തിയത്.
ഗര്‍ബ നടക്കുന്ന മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സിഎച്ച്സികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗര്‍ബ സംഘാടകര്‍ പരിപാടി സ്ഥലത്ത് ഡോക്ടര്‍മാരുടെയും ആംബുലന്‍സിന്റെയും സേവനങ്ങള്‍ ഏര്‍പ്പാട് ചെയ്യുവാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള പരിശീലനം നല്‍കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് തന്നെ മൂന്നു ആളുകള്‍ക്ക് ഹൃദയാഘാതംമൂലം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: