ന്യൂദല്‍ഹി: കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം ഇരുരാജ്യങ്ങളിലും തുല്യമാക്കാന്‍ ആവശ്യപ്പെട്ടത് അതിനാലാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
‘വിയന്ന കണ്വെന്ഷന് അനുസരിച്ച് തുല്യത വേണം. അത് പ്രസക്തമായ അന്താരാഷ്ട്ര നിയമമാണ്. എന്നാല്‍ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ തുല്യത വേണമെന്ന് ആവശ്യപ്പെട്ടത് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്നത് കൊണ്ടാണ് – ജയ്ശങ്കര് പറഞ്ഞു.
പ്രശ്നത്തിലെ പല വിവരങ്ങളും ഇതുവരെ പരസ്യമായിട്ടില്ല.വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആളുകള്‍ക്ക് മനസിലാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് അവരുടെ കടമ ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
‘നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വിയന്ന കണ്‍വെന്‍ഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശമാണ്. ഇപ്പോള്‍ കാനഡയില്‍ നമ്മുടെ ആളുകള്‍ സുരക്ഷിതരല്ല. നമ്മുടെ നയതന്ത്രജ്ഞര്‍ പല തരത്തില്‍ വെല്ലുവിളി നേടിടുന്നുണ്ട്- ജയ്ശങ്കര് പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുരോഗതി ഉണ്ടായാല്‍ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: