Categories: India

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമം, ജാഗ്രത വേണമെന്ന് എന്‍ ഐ എ

Published by

ന്യൂദല്‍ഹി : സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). ഇന്ത്യയിലെ യുവജനങ്ങളെ പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക സ്റ്റേറ്റ് (ഐ എസ്) വ്യാ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്.

തെറ്റിദ്ധരിപ്പിടച്ച് തങ്ങളുടെ ആശയങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുകയാണ് ഇത്തരം സന്ദേശങ്ങളിലൂടെ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നത്. പ്രചരിക്കുന്നത് പോലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്ന് എന്‍ ഐ എ അറിയിച്ചു.

ഇന്ത്യന്‍ യുവത്വത്തെ കെണിയില്‍ പെടുത്തി അവരെ തീവ്രവാദികളാക്കാനാണ് നീക്കമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ ഐ എ അറിയിച്ചു.

സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ എന്‍ ഐ എ ഉള്‍പ്പെടെ അധികാരികളെ 011-24368800-എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.

തെറ്റായ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് ദേശീയ അന്വേഷണ ഏജന്‍സി അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളോടുള്ള എല്ലാ അഭ്യര്‍ത്ഥനകളും ദേശീയ അന്വേഷണ ഏജന്‍സി അതിന്റെ ഔദ്യോഗിക ഹാന്‍ഡിലിലാണ് ചെയ്യുന്നതെന്നും മറ്റേതെങ്കിലും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഫോര്‍വേഡ് ചെയ്യില്ലെന്നും ഏജന്‍സി വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ഘടകങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ഭീകരതയ്‌ക്കെതിരെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്‍ഐഎയുമായി കൈകോര്‍ക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക