ഗായത്രീമന്ത്രാര്‍ത്ഥം
യതോ വാ ഇമാനി ഭൂതാനി
ജായന്തേ യേന ജാതാനി
ജീവന്തി യത് പ്രത്യഭിസംവിശന്തി തത്
വിജ്ഞാത്വാ തദ് ബ്രഹ്മേതി”.
(തൈത്തരീയം ഭൂ. ച. അ.)
യാതൊന്നില്‍ നിന്നും സമസ്ത പ്രാണികളും ഉല്പന്നമാകുന്നുവോ, യാതൊന്നിനാല്‍ പാലിക്കപ്പെടുന്നുവോ, യതൊന്നില് പ്രവേശിക്കുന്നുവോ (ലയിക്കുന്നുവോ), അതു ബ്രഹ്മമാകുന്നു. അതിനാല്‍ നീ അതിനെ മനസ്സിലാക്കൂ.
സംരക്ഷിതാ ച ഭൂതാനം
സവിതാ ച തതഃ സവിത
സ്മൃതാഃ
(വൃ.യോ.യാജ്ഞ. 1/91)
സമസ്ത പ്രാണികളെയും സംരക്ഷിക്കുന്നതിനാല്‍ സവിത എന്ന പേരുണ്ടായി.
സൂതേ സകല ശ്രേയാംസി
ധാതൃണാം ഇതി സവിതാ. (സന്ധ്യാഭാഷ്യം)
യാതൊന്ന് ധ്യാനിക്കുന്നവര്‍ക്ക് സമസ്ത ക്ഷേമങ്ങളും നല്കുന്നുവോ അതിനു സവിത എന്നു പറയുന്നന്നു.
യ ഏഷോരാദിത്യേ
ഹിരണ്യമയഃ പുരുഷോ
ദൃശ്യതേ
ഹിരണ്യശ്മശ്രു ഹിരണ്യകേ
അപ്രാഖാത് സര്‍വ്വം ഏവ
സുവര്‍ണ്ണം
(ഛന്ദോഗ്യോപനിഷത്ത് 1/66)
സൂര്യമണ്ഡലത്തില്‍ സ്വര്‍ണ്ണം കൊണ്ടുള്ള താടിമീശയോടും സ്വര്‍ണ്ണം കൊണ്ടുള്ള കേശങ്ങളോടും കൂടെ കാണപ്പെടുന്ന തേജോമയനായ പുരുഷന് (വ്യക്തി) നഖശിഖാന്തം തേജോമയനാണ്.
ദേവോയം ഭഗവാന്
ഭാനുരന്തര്യാമി സനാതനഃ
(സൂര്യ പ. അ. 1/11)
ഭഗവാന് സൂര്യദേവന് അന്തര്യാമിയും സനാതന ദേവനുമാകുന്നു.
നമഃ സവിത്രേ
ജഗദേകചക്ഷുഷേ
ജഗത്പ്രസൂതി സ്ഥിതി
നാഥഹേതവേ
ത്രയീമയായ
ത്രിഗുണാത്മധാരണേ
വിരഞ്ചി നാരായണ
ശങ്കരാത്മനെ
(ഭവിഷ്യപുരാണം)
ലോകത്തിന്റെ ഒരേ ഒരു കണ്ണായതും ജഗത്തിന്റെ ഉല്പത്തിക്കും പാലത്തിനും സംഹാരത്തിനും കാരണീഭൂതവും, ദേവത്രയീമയവും, ത്രിഗുണാത്മകവും, ബ്രഹ്മാവിഷ്ണുശങ്കരസ്വരൂപവുമായ ആദിത്യഭഗവാനെ നമസ്ക്കരിക്കുന്നു.
‘സൂതേ സകലജന
ദുഃഖനിവൃത്തിം ഹേതും
വൃഷ്ടിം ജനയതി സവിതാ
(സന്ധ്യാഭാഷ്യം)
യാതൊന്നാണോ സകല പ്രാണികളുടെയും ദുഃഖത്തെ ഹനിക്കാന്‍ വേണ്ടി മഴയെ സൃഷ്ടിക്കുന്നത് അതിനു സവിത എന്നു പറയുന്നു.
ആദിത്യാജ്ജായതേ വൃഷ്ടി
വൃഷ്ടേരന്നം തതഃ പ്രജഃ
ആദിത്യന് മൂലം വര്‍ഷവും(മഴ) വര്‍ഷം മൂലം അന്നവും അന്നം മൂലം പ്രാണികളും ഉല്പന്നമാകുന്നു.
യാദിരാദിത്യസ്തപതി
രശ്മിഭിസ്താഭിഃ
പര്‍ജ്ജന്യോ ഭവതി
ഏതു കിരണങ്ങളാല്‍ സൂര്യദേവന് തപിക്കുന്നുവോ, അതേ കിരണങ്ങള്മൂലം മഴയും സംഭവിക്കുന്നു.
അന്തര്യാമിയായ സൂര്യഭഗവാന്
ഏഷ ഭൂതാത്മകോ ദേവഃ
സൂക്ഷ്മോ ളവ്യക്തഃ
സനാതനഃ
ഈശ്വരീയഃ സര്‍വ്വഭൂതാനാം
പരമേഷ്ഠി പ്രജാപതിഃ
(ഭവിഷ്യപുരാണം)
ഈ സൂര്യദേവന് ഭൂതാത്മദേവനും, സൂക്ഷ്മവും, അവ്യക്തവും സനാതനവും, പ്രാണികളുടെ ഈശ്വരനും, പ്രജാപതി പരമേഷ്ഠി ബ്രഹ്മാവുമാണ്.
യന്മണ്ഡലം
ജ്ഞാനഘനത്വഗമ്യം
ത്രൈലോക്യപൂജ്യം
ത്രിഗുണാത്മരൂപം
സമസ്തതേജോമയദിവ്യരൂപം
പുനാതു മാം തത്
സവിതുര്‍വരേണ്യം
ജ്ഞാനപൂര്‍ണ്ണവും, അഗമ്യവും, മൂന്നു ലോകങ്ങളിലും പൂജിക്കപ്പെടുന്നതും, ത്രിഗുണാത്മകവും, സമസ്ത തേജോമയവും ദിവ്യരൂപിയുമായ സൂര്യമണ്ഡലത്തിന്റെ വര്ണ്ണനീയമായ തേജസ്സ് നമ്മെ പവിത്രമാക്കട്ടെ.
അസൗ വൈ ദേവഃ
സവിതേതി
(ശതപഥബ്രാഹ്മണം)
ഈ സൂര്യദേവന് നിശ്ചയമായും ബ്രഹ്മദേവനാണ്.
സവിതാ വൈ സര്‍വ്വസ്യ
പ്രസവിതാ അഗ്നിഃ
സവിതാരം സര്‍വ്വസ്യ
പ്രസവിതാരം
(നിരുക്തം ദൈവതകാണ്ഡം അ.7 പാ. 9.)
സവിതാദേവന് നിശ്ചയമായും സര്‍വ്വഭൂതങ്ങളുടെയും ഉല്പത്തിക്കു കാരണീഭൂതമാണ്. അഗ്നിയ്ക്കാണു സവിത എന്നു പറയുന്നത്. അഗ്നിയാണു സമസ്തപ്രാണികളെയും ഉല്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: