കൊച്ചി: സംസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് ബോധവത്ക്കരണവുമായി പോലീസ്. പെൺകുഞ്ഞുങ്ങൾക്ക് നേരെ തുർച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി പോലീസ് വിലയിരുത്തിയ എറണാകുളം റൂറൽ പോലീസിന്റെ അധീനതയിലുള്ള മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്രദേശത്തെ വിവിധ ഭാഷ തൊഴിലാളികളെ ബോധവത്കരിക്കാനാണ് ആദ്യ ശ്രമം. ഇതിൻറെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരിൽ തുടക്കമായി. തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നൽകാനാണ് പോലീസ് തീരുമാനിച്ചത്. തൊഴിലാളികൾക്ക് ക്യാമ്പിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ പെൺകുഞ്ഞുങ്ങൾക്കെതിരെ നാല് അതിക്രമങ്ങളാണ് എറണാകുളം റൂറൽ പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ വിവിധ ഭാഷ തൊഴിലാളികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: