ലഖ്നൗ: ഇസ്രയേലിനെതിരായ ഹമാസ് ഭീകരാക്രമണങ്ങളെ ന്യായീകരിച്ച് സമാജ് വാദി പാർട്ടി നേതാവ് സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അവർ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുകയാണെന്നുമാണ് സുമയ്യയുടെ ന്യായീകരണം. സമാജ്‌വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളാണ് സുമയ്യ റാണ.
ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്സ മസ്ജിദ് സംരക്ഷിക്കാനാണ് അവർ പോരാടുന്നതെന്നും റാണ അവകാശപ്പെട്ടു. ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കുന്നതിൽ മുസ്ലീങ്ങൾക്കും ഇസ്‌ലാമിനും എതിരായ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.
“ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണം എല്ലാവർക്കും കാണാനാകും, പക്ഷേ പലസ്തീനിൽ വരുത്തിയ ആഭ്യന്തര നാശനഷ്ടങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല,” ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് സുമയ്യ റാണ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലക്ഷക്കണക്കിന് പലസ്തീനികളെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: