കോട്ടയം: കോത്തല സൂര്യനാരായണപുരം ക്ഷേത്രത്തിന്റെയും വൈദിക പഠന കേന്ദ്രത്തിന്റെയും സ്ഥാപകനായ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ 124-ാമത് ജന്മദിന സമ്മേളനം 28 എസ്.എന്‍. പുരം സൂര്യക്ഷേത്രാങ്കണത്തില് നടക്കും.
സൂര്യനാരായണപുരം ദേവസ്വം പ്രസിഡന്റ് സുനീഷ് കെ. ഗുരുകാരുണ്യം അദ്ധ്യക്ഷത വഹിക്കുന്ന ജന്മദിനസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ജന്മദിനശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും ശിവഗിരിമഠം ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഷിജോ രവീന്ദ്രന് വെട്ടിക്കാട്ടില്‍ നിന്നും ആദ്യഫണ്ട് സ്വീകരിക്കലും ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും.
താന്ത്രികവിദ്യാ പഠനം ബ്രാഹ്മണര്‍ക്കു മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ജാതി മത വ്യത്യാസമില്ലാതെ ആയിരത്തിലധികം ശിഷ്യര്‍ക്ക് താന്ത്രികവിദ്യ പകര്‍ന്നു നല്‍കിയിരുന്ന സ്വാമി സൂര്യനാരായണ ദീക്ഷിതര്‍, അമരകോശം, സിന്ധരൂപം, ബാലപ്രബോധനം, വ്യാകരണം, തന്ത്രശാസ്ത്രം, വൈദ്യം, വേദാന്തം, തര്‍ക്കശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ പേരുകേട്ട പണ്ഡിതനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: