തിരുവനന്തപുരം:: സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റ് രണ്ടാമതും എടുത്ത് നോക്കിയപ്പോള്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. ഓട്ടോക്കാരനായ മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിനാണ് ഈ അനുഭവം.
ഇക്കഴിഞ്ഞ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റാണ് ആദ്യം നോക്കിയപ്പോള്‍ സമ്മാനമില്ലെന്ന് കരുതി സുനില്‍ കുമാര്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവർക്ക് മനസിലായത്. വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയ സമയത്താണ് ഭാഗ്യം കൈവന്നത്.
ചെറിയ സമ്മാനങ്ങളുണ്ടോ എന്ന് നോക്കിയപ്പോള്‍ സമ്മാനമില്ലെന്ന് കണ്ടതോടെ സുനിൽകുമാർ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതായി അറിഞ്ഞത്. സരസമ്മയാണ് അമ്മ. ബിന്ദു ഭാര്യയും സ്നേഹ മകളും ജെനിഫ് മരുമകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: