ന്യൂദല്‍ഹി: ‘സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍’ 23 ന് ദല്‍ഹിയില്‍ നടക്കും. കാര്‍ഷിക കയറ്റുമതി സാധ്യതകളും, സഹകരണ സംഘങ്ങളുടെ അവസരങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.
നാഷണല്‍ കോഓപ്പറേറ്റീവ് ഫോര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) സംഘടിപ്പിക്കുന്ന സെമിനാര്‍ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും .കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പങ്കെടുക്കും. ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും അമിത് ഷാ നിര്‍വഹിക്കും. സഹകരണ അംഗങ്ങള്‍, ദേശീയ സഹകരണ ഫെഡറേഷനുകള്‍ ഉള്‍പ്പെടെ വിവിധ സഹകരണ മേഖലകളിലെ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 1000ത്തിലധികം പേര് പങ്കെടുക്കും.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച വിവിധ പദ്ധതികളെ കുറിച്ച് സഹകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അവതരണത്തോടെ സെമിനാറിന് തുടക്കമാകും. തുടര്‍ന്ന് കയറ്റുമതി വിപണിയുമായി സഹകരണ സംഘങ്ങളെ ബന്ധിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശം, ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി സാധ്യതകളും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവസരങ്ങളും, ഇന്ത്യയെ ലോകത്തിന്റെ ക്ഷീര കേന്ദ്രമാക്കി മാറ്റുക, ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ ഉള്‍പ്പെടും,
സഹകരണ മേഖല മുഖാന്തിരമുള്ള കയറ്റുമതികളെ ഒരു കുടകീഴില്‍ കൊണ്ടുവരുന്നതിന് ദേശീയ തലത്തിലുള്ള മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കണമെന്ന അമിത് ഷായുടൈ നിര്‍ദ്ദേശമാണ് എന്‍സിഇഎല്‍ രൂപീകരണത്തിന് വഴിതെളിച്ചത്. കയറ്റുമതി സഹകരണ മേഖലയ്ക്കായി പുതുതായി സ്ഥാപിതമായ ഒരു അംബ്രല്ല ഓര്ഗനൈസേഷന് ആണിത് നാല് പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് , ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് , കൃഷക് ഭാരതി കോഓപ്പറേറ്റീവ്, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ, ദേശീയ സഹകരണ വികസന കോര്പറേഷന് , എന്നിവ സംയുക്തമായി രൂപീകരിച്ചതാണ് എന്‍ സി ഇ എല്‍.
കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കൈത്തറി, കര കൗശല വസ്തുക്കള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് 2025 ഓടെ അതിന്റെ വരുമാനം ഇപ്പോഴത്തെ 2160 കോടിയില്‍ നിന്നും ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു..കയറ്റുമതിയില്‍ താല്‍പ്പര്യമുള്ള െ്രെപമറി മുതല്‍ അപെക്സ് തലം വരെയുള്ള എല്ലാ സഹകരണ സംഘങ്ങള്‍ക്കും 2,000 കോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനമുള്ള എന്‍സിഇഎല്‍ അംഗമാകാന്‍ അര്‍ഹതയുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറമുള്ള വിശാലമായ വിപണികളിലേക്ക് പ്രവേശിച് ഇന്ത്യന്‍ സഹകരണ മേഖലയില്‍ ലഭ്യമായ മിച്ചം കയറ്റുമതി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: