ന്യൂദല്‍ഹി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ് ചി പറയുന്നു.
ഇന്ത്യ സ്വതന്ത്ര, പരമാധികാര പലസ്തീന് എന്ന രാഷ്ട്രമുണ്ടാകുന്നതിന് എതിരല്ല. അതേ സമയം ഹമാസിനെതിരാണ്. അതുകൊണ്ടാണ് ഹമാസ് ആക്രമണത്തെ അപലപിച്ചത്.- അരിന്ദം ബാഗ് ചി പറയുന്നു. പലസ്തീനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിച്ചത് മോദി സര്‍ക്കാരാണ് എന്ന കാര്യം മറക്കരുത്. ഇന്ത്യ 2018വരെ പലസ്തീന് നല്‍കിയിരുന്ന ധനസഹായം പന്ത്രണ്ടര ലക്ഷം ഡോളര്‍ മാത്രമായിരുന്നെങ്കില്‍ 2018 മുതല്‍ മോദി സര്‍ക്കാരാണ് ഈ സാമ്പത്തിക സഹായം 50 ലക്ഷം ഡോളര്‍ ആയി വര്‍ധിപ്പിച്ചത് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യു എ) എന്ന ഐക്യരാഷ്ട്രസഭയുടെ ഈ ഏജന്‍സിക്കാണ് പണം നല്‍കുന്നത്. – അരിന്ദം ബാഗ് ചി പറയുന്നു.
പലസ്തീനുമായുള്ള ഇന്ത്യയുടെ സൗഹൃദം എല്ലാക്കാലത്തേയും പോലെ ഇന്നും ദൃഢമാണ്. പക്ഷെ ഹമാസിനെ ഇന്ത്യയ്ക്ക് അനുകൂലിക്കാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികളെപ്പോലെ രാജ്യത്തിന് വേണ്ടി പോരാടുന്ന ദേശസ്നേഹികളായി ഹമാസിനെ കാണാന്‍ കഴിയില്ല. കാരണം അത് ഒരു മതപ്രചോദിത സംഘടനയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യം ഇസ്രയേലിനെ എന്നെന്നേയ്ക്കുമായി തുടച്ചുനീക്കിയ ശേഷം പലസ്തീന് രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ ഭരണത്തില്‍ കൊണ്ടുവരിക എന്നുള്ളതാണ് അതുകൊണ്ടാണ് ഇന്ത്യ ഹമാസിനെ എതിര്‍ക്കുന്നത്. ഇത് ഹമാസിന്റെ വക്താവ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: