Categories: KeralaKozhikode

ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായ ആക്രമണം; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കഴിഞ്ഞ മാസം നിരവധിപേര്‍ക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു

Published by

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്റെ മകന്‍ ഷാന്‍ (13) എന്നിവര്‍ക്കാണ് കാലിന് പരിക്കേറ്റത്.

കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം പാറക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികളെയാണ് നീര്‍നായ ആക്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം നിരവധിപേര്‍ക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ ഇത് ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by