നിരപരാധിയാകാൻ സാധ്യതയുള്ള ചിലരെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ പ്രസ് മീറ്റിനിടയിൽ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. നിരപരാധിയാകാൻ സാധ്യതയുള്ള ചിലരെ 90 ദിവസം ജയിലിൽ അടച്ചു. ചാനൽ ചർച്ചകളിൽ ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിൽ ശിക്ഷ അനുഭവിച്ച സംഭവത്തിലാണ് സുരേഷ് ഗോപിയുടെ പരാമർശമെന്നാണ് സൂചന. നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആളുമാറി കസ്റ്റഡിയിൽ കൊണ്ട് പോകുന്നവർകസ്റ്റഡിയിൽ കൊല്ലപ്പെടുന്നില്ലേ, ഈ വിഷയങ്ങൾ സമൂഹം ചർച്ച ചെയ്യണമെന്നാണോ ഈ സിനിമ പറയുന്നത് എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ശിക്ഷിക്കപ്പെടുന്നവർ ശുദ്ധനായിരിക്കും. നല്ല സ്വഭാവ സവിശേഷതകൾ ഉള്ളവരായിരിക്കും. പക്ഷേ അവർ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മുന്നിൽ മോശപ്പെട്ടവനായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: