പാലക്കാട്: ഭാരതം ഹമാസ് തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലിലെ ഇടത് യൂണിയനുകള്‍. സാധാരണക്കാരുടെയോ, ജീവനക്കാരുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങളിലെ പ്രതിഷേധിക്കാവൂയെന്ന നിയമമുള്ളപ്പോഴാണ് പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഇടത് സംഘടനകള്‍ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ബിഎസ്എന്‍എല്‍ഇയു, എഐബിഡിപിഎ, ബിഎസ്എന്‍എല്‍ സിസിഡബ്ല്യുംഎഫ് എന്നീ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എല്ലാ ടെലിഫോണ്‍ എക്സേഞ്ചുകളിലും ഓഫീസുകളിലും പ്രകടനവും പൊതുയോഗവും നടത്തിയത്.
അതീവ സുരക്ഷാപ്രാധാന്യമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരുവിഭാഗം ജീവനക്കാര്‍ ഹമാസ് ഭീകരര്‍ക്ക് അനുകൂല ധര്‍ണ നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയസുരക്ഷയെ മറികടന്ന് ഇത്തരം പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിട്ടുണ്ടോ, സമരം നടത്തിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: