ന്യൂദല്‍ഹി: രജീത കോല്ഹി നേരിട്ടത് പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ അനുഭനവിക്കുന്ന ദുരിതപര്‍വത്തിന്റെ നേര് ചിത്രമാണ്. ആഷിഖ് അഹമ്മദനി എന്ന ആള് തോക്കുചൂണ്ടി പേടിപ്പിച്ചാണ് രജീതയെ കറാച്ചിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ ആളെത്തന്നെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചു. മതവും മാറ്റി.
അടിമയാക്കി വെച്ചുകൊണ്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഒടുവില്‍ രജിതയെ മറ്റൊരാള്‍ക്ക് വില്ക്കാന് ശ്രമിക്കുമ്പോള്‍ അവിചാരിതമായി രക്ഷപെടാന്‍ അവസരം കിട്ടി.
മിര്പൂര്ഖാസില് എത്തിയ അവര്‍ ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. നടന്നകാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യമായി. എന്നാല്‍ മാതാപിതാക്കളോടൊപ്പം തന്നെ വിടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
കസ്റ്റഡിയിലിരിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷിത ഭവനമായ ദാര്‍ഉല്‍ അമനില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
പെണ്‍കുട്ടികളെ അയയ്ക്കുന്ന സ്വയം പ്രഖ്യാപിത ‘സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകള്‍’ആണിവ്. ഇത്തരം ഹോമുകള്‍ക്കെതിരെ വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാപകമായ ലൈംഗികവും ശാരീരികവും മാനസികവുമായ ദുരുപയോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുല്ലകള്‍ക്കും സൈനികര്‍ക്കും ഇവിടെ പ്രവേശനം ഉള്ളതിനാല്‍ പീഡിപ്പിച്ചവരുടെ താല്പര്യങ്ങല് സംരക്ഷിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകും.
‘നിരാശരും ഹൃദയം തകര്‍ന്നവരുമായ പെണ്‍കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായി ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു’ .ന്യൂനപക്ഷ അവകാശ സംഘടനയുടെ സഹ ചെയര്‍മാനും സ്ഥാപകനുമായ ശിവയെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: