Categories: Kerala

അമ്മയുടെ മരണാനന്തര ചടങ്ങിന് നാട്ടിലെത്താൻ ബുദ്ധിമുട്ടിയ മക്കൾക്ക് തുണയായി ബംഗാൾ രാജ്ഭവൻ; അടിയന്തര വിസ അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

Published by

കോട്ടയം: ഇലഞ്ഞിയിൽ അന്തരിച്ച ത്രേസ്യാമ്മ ജോസഫിന്റെ മരണാനന്തര ചടങ്ങിന് നാട്ടിലെത്താൻ കാനഡയിൽ അടിയന്തര വിസ കിട്ടാതെ ബുദ്ധിമുട്ടിയ മക്കൾക്ക് തുണയായി ബംഗാൾ രാജ്ഭവൻ.

മക്കളായ ബെസി ജോസ്, ബിജോ ജോസ് എന്നിവരാണ് കാനഡിയിലുള്ളത്. അമ്മയുടെ മരണവിവരം അറിഞ്ഞ ഇവർക്ക് നാട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും വിസ കിട്ടിയില്ല. ഇതേത്തുടർന്ന് ബംഗാൾ രാജ്ഭവന്റെ കോട്ടയം പോർട്ടലിലേക്ക് ഇ-മെയ്ൽ അയയ്‌ക്കുകയായിരുന്നു. ഗവർണർ ഡോ. സി. വി ആനന്ദബോസിന്റെ നിർദേശപ്രകാരം രാജ്ഭവൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇരുവർക്കും അതിവേഗം അടിയന്തര വിസ ലഭിക്കുകയും ചെയ്തു.

-->

ഇരുവരും നാട്ടിലേക്കുള്ള യാത്രയിലാണ്. നാട്ടിലുള്ള അടുത്ത ബന്ധു ജോസുമായി ഗവർണർ ഡോ. സി.വി.ആനന്ദബോസ് ഫോണിൽ അനുശോചനം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by