വയനാട്: ഗൃഹനാഥൻ ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ചെതലയത്ത് പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷാജു ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സുൽത്താൻ ബത്തേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: