അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. കൂടുതൽ കാര്യക്ഷമമായി ഉപയോക്തക്കളിലേക്ക് വാട്ട്‌സ്ആപ്പ് എത്തിക്കുക എന്നത് ലക്ഷ്യം വെച്ചാണ് കമ്പനി പുതിയ അപ്‌ഡേറ്റുകൾ എത്തിക്കുന്നത്. ഇപ്പോഴിതാ റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വാട്ട്‌സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് എത്തുക എന്നാണ് റിപ്പോർട്ടുകൾ. വ്യൂ വൺസ് നേരത്തെ തന്നെ വാട്ട്‌സ്ആപ്പിൽ ഉണ്ടായിരുന്ന ഫീച്ചറാണ്. എന്നാൽ ഇവ വീഡിയോകൾക്കും ചിത്രങ്ങൾക്കും മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതാണ് വോയിസ് മെസേജിലേക്കും എത്തിക്കുന്നത്.
പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ വോയിസ് മെസേജ് ഒരു തവണ മാത്രമാകും കേൾക്കാൻ സാധിക്കുക. ഇവ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
വ്യൂ വൺ മോഡ് പ്രവർത്തനക്ഷമമാക്കി വോയ്സ് നോട്ട് അയച്ചതിന് ശേഷം ഇത് കേൾക്കാൻ കഴിയില്ല. ആദ്യ അവസരം നഷ്ടപ്പെടുത്തിയാൽ സ്വീകർത്താവിനും പിന്നീട് ഈ വോയ്സ് നോട്ട് കേൾക്കാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: