ലഖ്നൗ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രാവിലെ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ശ്രീലങ്കയെ നേരിടും. ലഖ്നൗവിലെ ഭാരത രത്ന ശ്രീ അടല്‍ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച വമ്പുമായാണ് നെതര്‍ലന്‍ഡ് ഇന്നത്തെ പകല്‍ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് ശ്രീലങ്ക ടൂര്‍ണമെന്റില്‍ ആദ്യജയം തേടിയാണിറങ്ങുന്നത്. മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കുവേണ്ടി കുസാല്‍ മെന്‍ഡിസിനും സംഘത്തിനും ആത്മവിശ്വാസത്തോടെ ഇറങ്ങാവുന്ന മത്സരമായിരുന്നു ഇന്നത്തേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതര്‍ലന്‍ഡ്സ് ചരിത്രവിജയം നേടിയത് ശ്രീലങ്കയെ അല്‍പ്പം പിരിമുറുക്കത്തിലാക്കുന്നുണ്ട്.
ലോകകപ്പ് പ്രാഥമിക ഘട്ടം ഇതുവരെ പിന്നിടുമ്പോള്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാത്ത ഏക ടീം എന്ന പോരായ്മയുമായാണ് ലങ്ക ഇന്ന് കളത്തിലിറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. ഈ ലോകകപ്പിലെ കുഞ്ഞന്‍ ടീമായ നെതര്‍ലന്‍ഡ്സ് പോലും വിജയിച്ച അവസരത്തിലാണ് ലങ്ക ആദ്യ ജയത്തിനായി പാടുപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: