തിരുവനന്തപുരം: പിണറായിയും ദേവഗൗഡയുമായി ചര്‍ച്ച നടന്നെന്ന വെളിപ്പെടുത്തല്‍ ജെഡിഎസ് സംസ്ഥാന നേതൃയോഗം തള്ളി. തെറ്റിദ്ധാരണയോ പ്രായാധിക്യമോ മൂലമുള്ള പ്രശ്നമാകാം ഗൗഡയ്ക്കെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മാത്യു ടി. തോമസ് പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം ഏകപക്ഷീയമാണ്. ഇക്കാര്യം ദേവഗൗഡ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല, മാത്യു ടി. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: