പരിപ്പ് വിഭവങ്ങള്‍ കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമുള്ളവരുമാണ് പലരും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്കാന് ശേഷിയുള്ളവയാണ് പരിപ്പും പരിപ്പ് വിഭവങ്ങളും. പലപ്പോഴും ദഹന ആരോഗ്യത്തെ കുറിച്ചും പരിപ്പു സമ്മാനിക്കുന്ന ദഹനപ്രശ്നങ്ങളെ കുറിച്ചും പലരും അത്ര ബോധവാന്മാരല്ല. പരിപ്പ് കഴിക്കുന്നത് ചിലരില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു.
പയര്‍ വര്‍ഗങ്ങളില്‍ ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇതാണ് ദഹന നാളത്തില്‍ ഗ്യാസ് നിറയ്ക്കാന്‍ കാരണമാകുന്നത്. ഇക്കാരണം കൊണ്ടാണ് പരിപ്പും മറ്റ് പയര്‍ വര്‍ഗങ്ങളും കുതിര്ത്തും മുളപ്പിച്ചുമൊക്കെ ഉപയോഗിക്കുന്നത്. പരിപ്പ് കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ വരുന്നവര്‍ക്കുള്ള ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാ..
ദഹനം മെച്ചപ്പെടുത്തുന്നതിനായി പരിപ്പ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവയില്‍ ഇഞ്ചിയോ കായമോ ചേര്‍ക്കുക. പാചകം ചെയ്യുമ്പോള്‍ ജീരകം, പെരുംജീരകം, മല്ലി, ഏലയ്ക്ക, കുരുമുളക്, കായം എന്നിവ ചേര്‍ക്കുന്നത് ഗ്യാസിന് ശമനം വരുത്തും.
പരിപ്പ് കഴിച്ചതിന് ശേഷം അല്‍പ്പനേരം നടക്കുന്നതും ദഹനത്തെ സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നതിനൊപ്പം ആപ്പിള്‍ സിഡര്‍ വിനെഗര്‍ കൂടി ചേര്‍ക്കുന്നതും നല്ലതാണ്. ഈ നുറുങ്ങുകള്‍ പരീക്ഷിക്കുന്നത് ഒരുവിധം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: