അയോധ്യ : അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലാണ് പങ്കുവച്ചത്.
അടുത്ത വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ക്ഷേത്ര നിര്‍മാണത്തിനായി വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ട്.2010-ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം പ്രകാരമാണ് കേന്ദ്രം അനുവാദം നല്‍കിയത്.
ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി അവസാനം നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കും.136 സനാതന പാരമ്പര്യങ്ങളില്‍ നിന്നുള്ള 25,000 ഹൈന്ദവ മതനേതാക്കളും 10,000ത്തില്‍ പരം വിശിഷ്ടാതിഥികളും പങ്കെടുക്കും.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യ മനോഹരമാക്കാനും അത്യാധുനിക നഗര സൗകര്യങ്ങള്‍ ഒരുക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: