വീടിനകത്ത് കെടാവിളക്ക് വയ്ക്കുന്നതില്‍ തെറ്റുണ്ടോ?
സാധാരണ കുടുംബമായി താമസിക്കുന്ന വീടിനകത്ത് കെടാവിളക്ക് വയ്ക്കാറില്ല. എന്നാല്‍, ആശ്രമജീവിതം നയിക്കുന്നവരാണെങ്കില്‍ തെറ്റില്ല. വേണ്ടിവന്നാല്‍ പൂജാമുറി വളരെ നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് കെടാവിളക്ക് വയ്ക്കാം. ഇത് ശുചിത്വത്തോടുകൂടി പരിപാലിച്ചില്ലെങ്കില്‍ ഗുണത്തിലേറെ ദോഷം ചെയ്യും.
കര്‍ക്കടകമാസത്തില്‍ ഭൂമിപൂജ ചെയ്യാമോ? വീട്ടുപണി തുടങ്ങുന്നതിന് പ്രസ്തുതമാസം നല്ലതാണോ?
ഭൂമിപൂജചെയ്യുന്നതിന് കര്‍ക്കടകം (രാമായണമാസം) വളരെ നല്ലതാണ്. വിഷ്ണു ഗണപതി, ഭൂമീദേവി ലക്ഷ്മീദേവി, ഗുരു എന്നിവര്‍ക്കാണ് ഭൂമിപൂജയില്‍ പ്രാധാന്യം. ഈ പൂജ ചെയ്യുന്നതോടെ വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനിലെ നെഗറ്റീവ് എനര്‍ജി പുറത്ത് പോവുകയും പോസിറ്റീവ് എനര്‍ജി പ്രസ്തുത സ്ഥലത്ത് അനുകൂലമായി നില്‍ക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഐശ്വര്യമുള്ള ഭൂമിയായി മാറും. വീടുപണി ചിങ്ങമാസത്തില്‍ തുടങ്ങുന്നതാണ് ഉത്തമം. കര്‍ക്കടകമാസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എടുക്കാറില്ല. ഭൂമിപൂജ ചെയ്ത് വീടു വയ്ക്കാന്‍ പോകുന്ന സ്ഥലത്തിന്റെ നാലു ഭാഗത്തും തറരക്ഷയും സ്ഥാപിച്ച് സാവകാശം വീടുപണി തുടങ്ങുക.
വീടിന്റെ പൂജാമുറി സിറ്റൗട്ടിന്റെ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. പുറത്ത് ഇറങ്ങി വേണം പൂജാമുറിയില്‍ കയറുവാന്‍. ഇത് നല്ലതല്ല എന്ന് പറയുന്നത് ശരിയാണോ?
പൂജാമുറിയുടെ ഐശ്വര്യം വീടിനകത്തുതന്നെ നിലനില്‍ക്കണം. പുറത്തുള്ള പൂജാമുറിയുടെ ഐശ്വര്യം പടികടന്നുപോകും. പൂജാമുറിയില്ലെങ്കിലും ഒരു സ്റ്റാന്‍ഡ് വച്ച് വിളക്കു കത്തിച്ചാലും അത് വീടിനകത്തുതന്നെ ആയിരിക്കണം. സിറ്റൗട്ടില്‍ ലക്ഷ്മിവിളക്ക് കത്തിച്ച് തട്ടത്തില്‍ വച്ച് വാതിലിന്റെ സൈഡില്‍ വയ്ക്കുക.
പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പടിഞ്ഞാറുഭാഗത്താണ് റോഡ്. തെക്കുപടിഞ്ഞാറ് മൂലഭാഗം സെല്ലാറാക്കി കാര്പോര്ച്ചിനുവേണ്ടി കെട്ടി. ഇത് ദോഷമാണെന്ന് പറയുന്നു. ശരിയാണോ?
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. തെക്കുപടിഞ്ഞാറ് കന്നിമൂലയാണ്. ഈ ഭാഗം ഒരിക്കലും താഴ്ത്തിയെടുത്ത് കാര്‍പോര്‍ച്ചിന് ഉപയോഗിക്കരുത്. ഇപ്പോള്‍ ചെയ്ത ഭാഗം മണ്ണിട്ട് ലെവല്‍ ചെയ്യണം. കാര്‍പോര്‍ച്ചിന് വടക്കുപടിഞ്ഞാറുഭാഗം എടുക്കുക.
വീടിനു ജാതകമുണ്ടെന്നു പറയുന്നത് ശരിയാണോ?
ശരിയാണ്. മനുഷ്യരെപ്പോലെതന്നെ വീടിനും ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്ന അഞ്ച് അവസ്ഥകള്‍ ഉണ്ട്. മരണം എന്ന അഞ്ചാമത്തെ അവസ്ഥയില്‍ വീടിനെ സാധാരണ എത്തിക്കാറില്ല. വീടിന്റെ ചുറ്റളവു കണക്കെടുക്കുമ്പോള്‍ മരണം എന്നുള്ള രീതിയില്‍ എത്തിക്കുവാന്‍ പാടില്ല. സാധാരണ രീതിയില്‍ കൗമാരദശയിലും യൗവനദശയിലും ചുറ്റളവിന്റെ കണക്ക് നിര്‍ത്തുന്നതാണ് ഉത്തമം. സാധാരണ വാസ്തുദോഷമായിട്ട് വീടു പണിഞ്ഞാലും ബാല്യദശയില്‍ അധികം കുഴപ്പങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍, കൗമാരദശ തുടങ്ങുമ്പോള്‍ വാസ്തുദോഷസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിച്ചു തുടങ്ങും.
വീട് പുതുക്കി പണിയുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം?
ആരൂഢക്കണക്കില്‍ പണികഴിപ്പിച്ചിട്ടുള്ള വീടാണെങ്കില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിലവിലുള്ള ചുറ്റളവിന് ദോഷം സംഭവിക്കാതെ, ഉത്തരങ്ങളും കഴുക്കോലുകളും അറുത്തു മുറിക്കാതെ ഉത്തമ അളവില്‍ വരുത്തി പുതുക്കി പണിയാവുന്നതാണ്. തെക്കുഭാഗത്തേക്ക് കഴിയുന്നതും കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കരുത്. എന്നാല്‍ കോണ്‍ക്രീറ്റ് വീടാണെങ്കില്‍ നിലവിലുള്ള ഊര്‍ജപ്രവാഹത്തിന് തടസ്സം വരാത്തരീതിയില്‍ പുതുക്കി പണിയുന്നതില്‍ തെറ്റില്ല.
വലിയ വീടുകളും ചെറിയ വീടുകളും തമ്മിലുളള ഗുണദോഷങ്ങള്‍ എന്തെല്ലാം?
അംഗസംഖ്യ കൂടുതലുള്ള കുടുംബത്തിന് വലിയ വീടു പണിയുന്നതില്‍ തെറ്റില്ല. എന്നാല്‍ അണുകുടുംബങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഒന്നോ രണ്ടോ മുറികള്‍ മാത്രം ഉപയോഗിക്കുകയും ബാക്കിയെല്ലാം അടച്ചിടുകയും ചെയ്യുന്നത് ദോഷമാണ്. രാവിലെ എല്ലാ മുറികളും തുറന്ന്, സൂര്യപ്രകാശവും വായുവും അകത്തു കയറണം. അതല്ലാതെ സ്ഥിരമായി മുറികള്‍ അടച്ചിട്ടാല്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാവുകയും വീടിന്റെ സംതുലനാവസ്ഥ കുഴപ്പത്തിലാവുകയും ചെയ്യും. അതില്‍ വസിക്കുന്നവര്‍ക്ക് എന്നും അസുഖങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകാം. എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരു വീട്ടില്‍ താമസിച്ചിട്ട് ആ വീട് ഒഴിവാക്കി പത്രാസു കാണിക്കുന്നതിനു വേണ്ടി വലിയ വീടുകളില്‍ താമസം തുടങ്ങിയാല്‍ നേരത്തേയുള്ള ചെറിയ വീട്ടില്‍ കിട്ടിയിരുന്ന ഐശ്വര്യവും മനസ്സമാധാനവും കിട്ടണമെന്നില്ല. ഈ രീതിയില്‍ താമസിച്ച പല കുടുംബങ്ങളും സാമ്പത്തികമായി പരാജയപ്പെട്ട് ചെറിയ വീടുകളിലേക്ക് മടങ്ങിയ അനവധി സംഭവങ്ങളുണ്ട്.
അനുഭവം… സാക്ഷ്യം…
കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാകാരന് വീടു പണിയിച്ചപ്പോള്‍ അടുക്കള കന്നിമൂലയില്‍ ആയിരുന്നു. കൂടാതെ മറ്റ് മുറികളെക്കാള്‍ ഒരു സ്റ്റെപ്പ് താഴ്ന്ന നിലയില്‍ നീളം കൂടിയ അടുക്കളയായിരുന്നു. ഇവരുടെ പ്രധാന ബെഡ്റൂം തെക്കുകിഴക്ക് അഗ്നികോണിലായിരുന്നു. ഈ വീട്ടില്‍ താമസമായ ശേഷം കലാകാരന് എന്നും ദുരിതങ്ങളേ ഉണ്ടായിട്ടുള്ളു. അദ്ദേഹത്തിന്റെ ഭാര്യ ക്യാന്‍സര്‍ രോഗിയായി. നേരത്തെ താമസിച്ചിരുന്ന ചെറിയ വീട്ടില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടായിരുന്നു. കന്നി ഭാഗത്തുള്ള അടുക്കള വടക്കുപടിഞ്ഞാറ് വായു കോണിലേക്കു മാറ്റി. അടുക്കളയിരുന്ന സ്ഥലം വേണ്ടവിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തി വലുതാക്കി തറ ലെവലാക്കി പ്രധാന ബെഡ്റൂമാക്കി മാറ്റി. അതോടെ ആ കുടുംബത്തിന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടായി. കലാകാരന്റെ ഭാര്യ ഇപ്പോള്‍ അസുഖങ്ങളില്നിന്നെല്ലാം മുക്തി നേടി കഴിയുന്നു. ഓരോ മുറിക്കും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അവ പാലിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: