ബെംഗളൂരു: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക ജെഡിഎസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സി.എം. ഇബ്രാഹിമിനെ പുറത്താക്കി. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയാണ് തീരുമാനം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ-ജെഡിഎസ് സഖ്യവുമായി ബന്ധപ്പെട്ട് ഇബ്രാഹിം അടുത്തിടെ പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല, പാര്‍ട്ടിക്കെതിരായ പ്രതിഷേധയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ താത്കാലിക അധ്യക്ഷനായി തെരഞ്ഞെടുക്കുക ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ താത്കാലിക സമിതി നിലവില്‍ വന്നതായും കുമാരസ്വാമി അറിയിച്ചു.
യഥാര്‍ത്ഥ ജെഡിഎസ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിക്ക് പിന്തുണ നല്കുമെന്ന് കഴിഞ്ഞ ദിവസം സി.എം. ഇബ്രാഹിം പറഞ്ഞിരുന്നു. ഇതിനിടെ കുമാരസ്വാമിയേയും മകനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞുള്ള സി.എം. ഇബ്രാഹിമിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: