പൂനെ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളം വിട്ടു. തന്റെ ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ ആണ് പാണ്ഡ്യക്ക് പരിക്കേറ്റത്.
തുടര്‍ന്ന് ഹാര്‍ദികിന്റെ ഓവറിന്റെ ബാക്കി മൂന്ന് പന്തുകള്‍ എറിഞ്ഞത് വിരാട് കോഹ്ലിയാണ്. മൂന്ന് പന്ത് എറിഞ്ഞ കോഹ്ലി രണ്ട് റണ്‍സ് മാത്രം വിട്ടു കൊടുത്തു.
ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് വലിയ ആശങ്കയാണ് ഇന്ത്യക്ക് സൃഷ്ടിക്കുന്നത്. ബാറ്റും ബോളും കൊണ്ട് വലിയ സംഭാവന ആയിരുന്നു ഹാര്‍ദിക് ടീമിന് നല്‍കുന്നത്. പരിക്ക് ഗുരുതരമാവില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്മന്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: