ന്യൂദല്‍ഹി: ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തില്‍ ഗൂഗിള്‍ ചേരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. കൂടാതെ രാജ്യത്ത് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള അവരുടെ പദ്ധതികളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഏകദേശം ഒമ്പത് വര്‍ഷം മുമ്പ് രാജ്യത്ത് ഇലക്ട്രോണിക്‌സ് നിര്‍മ്മാണം വളരെ കുറവായിരുന്നു. മൊബൈല്‍ നിര്‍മ്മാണം പ്രായോഗികമായി ഉണ്ടായിരുന്നില്ല, രാജ്യത്ത് ഉപയോഗിച്ചിരുന്ന 98 ശതമാനം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തവയായിരുന്നു. ഒമ്പത് വര്‍ഷത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍, നമ്മുടെ പ്രധാനമന്ത്രി മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’, ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ എന്നീ പരിപാടികള്‍ ഇന്ത്യയെ വിശ്വസനീയമായ മൂല്യ ശൃംഖല പങ്കാളിയായി സ്ഥാപിച്ചു.
ഗൂഗിളിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായോഗികമായി എല്ലാ വലിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളും അവരുടെ ഡിസൈന്‍ ഇന്ത്യയില്‍ സ്ഥാപിക്കുകയാണ്. ഇതിനൊപ്പം രാജ്യത്തെ ആഭ്യന്തര നിര്‍മ്മാതാക്കളും കുതിച്ചുയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിന്റെ സപ്ലൈ ചെയിന്‍ പങ്കാളികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വളരെ വലിയ നേട്ടമാണ്, കാരണം വന്‍കിട നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവരുടെ അടിത്തറ സ്ഥാപിക്കുന്നത് അര്‍ത്ഥമാക്കുന്നത് മുഴുവന്‍ ആവാസവ്യവസ്ഥയും ഇപ്പോള്‍ പക്വത പ്രാപിച്ചിരിക്കുന്നു എന്നാണ്.
‘Made in India’ Google Pixel phones… soonDigital India
Posted by Ashwini Vaishnaw on Thursday, October 19, 2023
ആളുകള്‍ അവരുടെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇത് സാധിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം ആഭ്യന്തര നിര്‍മ്മാതാക്കള്‍ കുതിച്ചുയരുകയാണ്. ദല്‍ഹിക്ക് സമീപമുള്ള ഒരു ഫാക്ടറി ഉടന്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ആ ഫാക്ടറിയിലൂടെ 20,000 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യയില്‍ ‘പിക്‌സല്‍’ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനവുമായ ഗൂഗിള്‍. ഇന്നാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ഇത് ആഗോള ഉല്‍പ്പാദന കേന്ദ്രമാകാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങള്‍ക്ക് വലിയ ഉത്തേജനമാണ് നല്‍കുന്നത്. ഗൂഗിളിന്റെ എതിരാളിയായ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ മുന്‍നിര ഐഫോണ്‍ ഉപകരണങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഗൂഗിള്‍ അതിന്റെ ഏറ്റവും പുതിയ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി രണ്ടാഴ്ചയ്‌ക്ക് പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. പിക്‌സല്‍ 8 ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഉപകരണമായിരിക്കുമെന്നും 2024ല്‍ ആദ്യഘട്ട ഫോണുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് റിക്ക് ഓസ്റ്റര്‍ലോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: