കണ്ണൂര്‍: ഇസ്രായേല്‍ പോലീസിന് യൂണിഫോം തുന്നുന്ന കൂത്തുപറമ്പിലെ മരിയന്‍ അപ്പാരല്‍ സിപിഎമ്മിന്റ സ്വന്തം സ്ഥാപനം പോലെ. മാനേജിംഗ് ഡയറക്ടര്‍ തോമസ് ഒലിക്കല്‍ ആണെങ്കിലും തൊഴിലാളികള്‍ മുഴുവന്‍ സിപിഎം അനുഭാവികള്‍. 2015 മുതല്‍ ഇസ്രായേല്‍ പോലീസ് സേനയ്ക്കായി പ്രതിവര്‍ഷം 100,000 യൂണിഫോമുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഹമാസ് തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം കമ്പനിക്ക് 50,000 യൂണിറ്റുകള്‍ക്ക് അധിക ഓര്‍ഡര്‍ ലഭിച്ചു. ഏകദേശം 1,500 തൊഴിലാളികള്‍ എല്ലാ സ്ത്രീകളും ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇസ്രായേലിനെ എതിര്‍ക്കുന്നവര്‍ അവരുടെ സേനയുടെ യൂണിഫോം തയിക്കുന്നതിലെ കൗതുകമാണ് വാര്‍ത്തയായത്.
വാര്‍ത്ത വന്നതോടെ വെട്ടിലായിരിക്കുകയാണ് സ്ഥാപനം. ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള അല്‍ അഹ്ലി അറബ് ഹോസ്പിറ്റലിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പുതിയ ഓര്ഡക്# സ്വീകരിക്കില്ലന്ന നിലപാടുമായി വന്നിരിക്കുകയാണ്് തോമസ് ഒലിക്കല്‍. ‘സമാധാനം ഉണ്ടാകുന്നത് വരെ’ കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല.’ എന്നാണ് അദ്ദേഹം പറയുന്നത്.
പെട്രോളിയം റിഫൈനറികളിലെയും ആശുപത്രികളിലെയും തൊഴിലാളികള്‍ക്കായി ഫയര്‍ റിട്ടാര്‍ഡന്റ് ഫാബ്രിക്കിന്റെ യൂണിഫോം നിര്‍മ്മിക്കുന്നതില്‍ ് പ്രത്യേകം ശ്രദ്ധിക്കുന്ന സ്ഥാപനമാണ് മരിയന്‍ അപ്പാരല്‍. കുവൈറ്റ്, ഖത്തര്‍ എയര്‍ഫോഴ്സ്, സൗദി അറേബ്യയിലെ അരാംകോ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ നാഷണല്‍ ഗാര്‍ഡ് ആന്‍ഡ് ഫയര്‍ സര്‍വീസ് എന്നിവയ്ക്കും കമ്പനി യൂണിഫോം നിര്‍മ്മിക്കുന്നു. ഓരോ മാസവും ഏകദേശം രണ്ടര ലക്ഷം യൂണിറ്റ് യൂണിഫോം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.
50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയന്‍ ഉല്പാദിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: