ന്യൂയോര്‍ക്ക : യൂറോപ്പിന് എക്‌സ് പ്ലാറ്റ്‌ഫോം സേവനം നല്‍കുന്നതില്‍ നിന്ന് പിന്‍വലിയാന്‍ ഉടമ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നതായി വാര്‍ത്ത. യൂറോപ്പിലെ പുതിയ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം നിയന്ത്രണണ നിയമത്തെ തുടര്‍ന്നാണിത്.
യൂറോപ്പില്‍ ആപ്പിന്റെ ലഭ്യത ഇല്ലാതാക്കുകയോ യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കള്‍ അത് ഉപയോഗിക്കുന്നത് തടയുകയോ ചെയ്യുന്നതിനെ കുറിച്ചാണ് ആലോചന. യൂറോപ്യന്‍ യൂണിയന്‍ ഓഗസ്റ്റില്‍ ഡിജിറ്റല്‍ സേവന നിയമം അംഗീകരിച്ചിരുന്നു.
ദോഷകരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുന്നതിനും ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ചില രീതികള്‍ നിരോധിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും നിയമം ലക്ഷ്യമിടുന്നു.മറ്റ് ചില ആന്തരിക ഡാറ്റ റെഗുലേറ്റര്‍മാരുമായും ബന്ധപ്പെട്ട ഗവേഷകരുമായും പങ്കിടുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍ വാര്‍ത്തയോട് എക്‌സ് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: