ഹെല്‍സിങ്കി: ടെലികോം ഭീമനായ നോക്കിയ 14,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു.അമേരിക്കയില്‍ 5 ജി ഡിമാന്‍ഡ് ദുര്‍ബലമായതിനാലാണിത്.
നോക്കിയയുടെ സേവിംഗ്സ് പ്രോഗ്രാം ജീവനക്കാരുടെ എണ്ണം 72,000 ആയി കുറയ്ക്കുമെന്നും 2026 ഓടെ ചെലവ് 1.2 ബില്യണ്‍ യൂറോ (1.14 ബില്യണ്‍ ഡോളര്‍) വരെ കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.
ബിസിനസ് ഏരിയകള്‍ മൊബൈല്‍ നെറ്റ്വര്ക്കുകള്, ക്ലൗഡ്, നെറ്റ്വര്‍ക്ക് സേവനങ്ങള്‍, കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സേവിംഗ്സ് പദ്ധതി ലക്ഷ്യം വയ്ക്കുന്ന 72000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. 2026 ഓടെയാണ് ഇത്രയും പേരെ വെട്ടിക്കുറയ്ക്കുക. ഇതിലൂടെ 1.2 ബില്യന്‍ യൂറോ ലാഭിക്കാനാകും.
നോക്കിയയുടെ ലാഭം മൂന്നാം പാദത്തില്‍ 133 ദശലക്ഷം യൂറോ ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കലായളവിനെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് ഉണ്ടായിട്ടുളളത്. എന്നാല്‍ നാലാം പാദത്തില്‍ നെറ്റ്വര്‍ക്ക് ബിസിനസുകളില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി നോക്കിയ പറഞ്ഞു.
സ്വീഡിഷ് എതിരാളിയായ എറിക്സണും ചൈനയുടെ ഹുവാവേയുമായി 5ജി നെറ്റ്വര്‍ക്കുകള്‍ക്കായുള്ള മത്സരത്തില്‍ നോക്കിയയുടെ വില്‍പ്പന 2023ന്റെ മൂന്നാം പാദത്തില്‍ 20 ശതമാനം ഇടിഞ്ഞ് 4.98 ബില്യണ്‍ യൂറോയായി.
ദശാബ്ദത്തിന്റെ അവസാനത്തോടെ 55,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഗ്രൂപ്പ് ബിടി മെയ് മാസത്തില്‍ അറിയിച്ചിരുന്നു.
ടെക് ഭീമന്മാരായ മെറ്റയും മൈക്രോസോഫ്റ്റും ഈ വര്‍ഷം തങ്ങളുടെ തൊഴിലാളികളെ 10,000 ആയി കുറയ്ക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തി.
ജനുവരിയില്‍, ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍ ലോകമെമ്പാടുമുള്ള 18,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഏകദേശം 12,000 പേരെ വെട്ടിക്കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: