തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉളളിവില കുതിക്കുന്നു. ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടന്നു.
ചെറുകിട കച്ചവടക്കാര്‍ 120 രൂപ വരെയാണ് ഈടാക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ചരക്ക് എത്തുന്നത് കുറഞ്ഞതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ നിന്ന് എല്ലാ ദിവസവും എത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു. മഴ മൂലം ഉള്ളി കൃഷി നാശിച്ചതും വിലവര്‍ധനയ്ക്ക് കാരണമായി.
നവരാത്രി ആഘോഷങ്ങള്‍ കഴിയും വില വില കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറി വില കുറഞ്ഞതിന് പിന്നാലെയാണ് ഉള്ളി വില കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: