Categories: Cricket

അഫ്ഗാനിസ്ഥാനെ തറപറ്റിച്ച് ന്യൂസിലാന്റ്

ന്യൂസിലാന്റ് 149 റണ്‍സിനാണ് വിജയിച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാന്റിന് മിന്നും ജയം. അഫ്ഗാനിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കി.

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്റ് 288/6 എന്ന സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി.

ന്യൂസിലാന്റ് 149 റണ്‍സിനാണ് വിജയിച്ചത്. അഫ്ഗാനിസ്ഥാന്‍ 34.4 ഓവറിലാണ് എല്ലാവരും പുറത്തായത്.

ന്യൂസിലാന്റിന് വേണ്ടി ഫെര്‍ഗൂസണും മിച്ചല്‍ സാന്റനറും മൂന്ന് വീതം വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റെടുത്തു.

റഹ്മത് ഷാ(36 റണ്‍സ് ) ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. അസ്മത്തുള്ള ഒമര്‍സായി 27 റണ്‍സ് നേടി.

Recent Posts