ടേല് അവീവ് : ഗാസ യുദ്ധം കൂടുതല്‍ വ്യാപിക്കുന്നത് തടയാനുള്ള നയതന്ത്ര ഇടപെടലിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലില്‍ എത്തി. അതിനിടെ ഗാസ മുനമ്പിലെ ആശുപത്രിയില്‍ 500ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട റോക്കറ്റാക്രമണം ഉണ്ടായത് സ്ഥിതി കൂടുതല്‍ വഷളാക്കി.
വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ബൈഡന്, ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ എത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.നെതന്യാഹുവും ബൈഡനും ചര്‍ച്ച നടത്തുന്ന കടല്‍ത്തീരത്തെ ടെല്‍ അവീവ് ഹോട്ടലിന് ചുറ്റും നൂറുകണക്കിന് സായുധ പോലീസും സൈനികരും നിലയുറപ്പിച്ചിരുന്നു.
അതേസമയം തങ്ങളല്ല ആശുപത്രി ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഗാസയിലെ ഇസ്ലാമിക് ജിഹാദ് ഭീകര ഗ്രൂപ്പ് ഇസ്രായേലിന് നേര്‍ക്ക് തൊടുത്ത റോക്കറ്റ് ദിശ തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ ഇസ്രായേല്‍ തന്നെയാണ് ആശുപത്രി ആക്രമണത്തിന് പിന്നിലെന്ന് പാലസ്തീന് കുറ്റപ്പെടുത്തി.
അതേസമയം ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജൊ ബൈഡനെ കാണുന്നതില്‍ നിന്ന് അറബ് നേതാക്കള്‍ പിന്മാറി.എന്നാല്‍ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് കരുതുന്നില്ലെന്ന് ജോ ബൈഡന് പറഞ്ഞു. ഇസ്രായേലിന് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: