ന്യൂദല്‍ഹി: ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണം തന്നെ ഞെട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജീവഹാനിയില്‍ അദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മോദി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലിലെ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ടുള്ള അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
Deeply shocked at the tragic loss of lives at the Al Ahli Hospital in Gaza. Our heartfelt condolences to the families of the victims, and prayers for speedy recovery of those injured.
Civilian casualties in the ongoing conflict are a matter of serious and continuing concern.…
— Narendra Modi (@narendramodi) October 18, 2023
ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിലെ സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഗൗരവമേറിയതും ഉത്കണ്ഠാജനകവുമാണ്. ഇതില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രിയോടെയാണ് ഗാസയിലെ ആശുപത്രിയില്‍ റോക്കറ്റ് ആക്രമണത്തില്‍ 800 ലധികം പേര് കൊല്ലപ്പെട്ട്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലാണ് അര്‍ധരാത്രിയോടെ ആക്രമണം നടന്നത്.
4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു. ഗാസയിലെ ഭീകരരാണ് ആശുപത്രി ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: