ന്യൂയോര്‍ക്ക് : റഷ്യ-ഉക്രൈന് യുദ്ധം, ഹമാസ്-ഇസ്രയേല്‍ യുദ്ധം എന്നിവ ഒരു മൂന്നാം ലോകമഹായുദ്ധമായി മാറാനുള്ള സര്‍വ്വസാധ്യതയും ഉണ്ടെന്ന താക്കീതുമായി അമേരിക്കയിലെ കോടീശ്വരനായ നിക്ഷേപകന് റേ ഡാലിയോ. മറ്റ് പല വിദ്ഗധരും പങ്കുവെ്ക്കുന്ന ആശങ്കയാണ് റേ ഡാലിയോയും ലിങ്ക് ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഉക്രൈന് യുദ്ധവും ഇസ്രയേല്‍-ഗാസ യുദ്ധവും ഒരു പ്രാദേശിക യുദ്ധമായി ഒതുങ്ങാതെ വളരുകയാണ്. ഈ യുദ്ധങ്ങള്‍ വൈകാതെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മൂന്നാം ലോകമഹായുദ്ധമായി മാറും. – റേ ഡാലിയോ പറയുന്നു.
ആഗോളശക്തികളുടെ സങ്കീര്‍ണ്ണമായ പങ്കാളിത്തം
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഒട്ടേറെ സാധാരണപൗരന്മാര് കൊല്ലപ്പെട്ടു. പക്ഷെ ഈ യുദ്ധത്തിലേക്ക് ലോക ശക്തികള്‍ ആകര്‍ഷിക്കപ്പെടുകയാണ്. ഇത് യുദ്ധത്തിനെ അത് നടക്കുന്ന ഭൂമൗതിര്ത്തിയില് നിന്നും പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.- റേ ഡാലിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: