വിജയ് ആരാധകർ ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ലിയോ .ചിത്രം റീലീസാകാൻ മണിക്കൂറുകൾ മാത്രം .എന്നാൽ തമിഴ്‌നാട്ടിലെ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്നത് .പുലർച്ചെയുള്ള ലിയോയുടെ ഷോകൾ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് വിലക്കിയിരുന്നു .നാല് മണിക്ക് ചിത്രത്തിന്റെ ഷോ കാണാൻ കാത്തിരുന്ന ആരാധകർ ഏഴ് മണിക്കെങ്കിലും ദളപതിയെ കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു
ഷോ 7 മണിക്ക് നടത്താനാകുമോ എന്ന നിർദ്ദേശം ചെന്നൈ ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു ,എന്നാൽ ഏഴ് മണിക്കും ഷോ നടത്താനാകില്ല എന്ന മറുപടിയാണ് സർക്കാർ അറിയിച്ചത് .ഡി ജി പിയുടെ നിർദ്ദേശത്തെ തുടന്നാണ് സർക്കാർ ഇത്തരമൊരു കടുത്ത നിലപാടെടുത്തത് .7 മണിക്ക് സ്കൂൾ സമയമാണെന്നും ഷോ ഈ സമയത്തു നടത്തിയാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നനി ഡി ജി പി സർക്കാരിനെ അറിയിച്ചത് .
നാളെയാണ് ലിയോയുടെ റിലീസ് . കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: