വാരാപ്പുഴ: പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന പണം തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ. വാരാപ്പുഴ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കോട്ടുവള്ളി സ്വദേശികളായ സഖിൽ, നയ്‌സിൽ, ഉല്ലാസ്, തോമസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും 6,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. കോട്ടുവള്ളി ആറാട്ടുകടവ് പാലത്തിൽ വെച്ചാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: