തിരുവനന്തപുരം: മിൽമയിലെ കോടികളുടെ വെട്ടിപ്പ് തുറന്നു കാട്ടി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നും പാൽവാങ്ങി ഇവിടെ എത്തിക്കുന്നതിലാണ് വൻ വെട്ടിപ്പ് നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കിലോമീറ്റർ പെരുപ്പിച്ചുകാണിച്ചും ടാങ്കർവാടക ഉയർത്തിയുമാണ് വെട്ടിപ്പ്.
ഓണക്കാലത്ത് അധികപാൽ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റർ പാലിന് 9.29 രൂപയാണ് കടത്തുകൂലി നൽകിയത്. മഹാരാഷ്‌ട്രയിൽനിന്ന് പാൽ പത്തനംതിട്ടയിലെത്തിച്ച് ഉത്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഒരുലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മിൽമ സമ്മർദം ചെലുത്തിയത്. ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ ‘ചെലവ്’ ഉണ്ടായതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം മിൽമയ്‌ക്കും ഉണ്ടായിട്ടില്ലെന്നാണ് ഓഡിറ്റ് വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: